Pages

Thursday 11 July 2013



          നീ
==============
ഇന്നലെ നീ നടന്നകന്നപ്പോഴാണ്.
നീ ആരാണെന്നു കാണാന്‍ ഞാന്‍ കണ്ണ് തുറന്നത്.
അപ്പോഴേക്കും നീ നടന്നകന്നിരുന്നു.
തിരിച്ചു വരുമെങ്കിലും നീ സൃഷ്ടിച്ച ഈ ശൂന്യത.
അത് വല്ലാതെ മുറിവേല്‍പ്പിക്കുന്നുണ്ട് 





The Train
   ദി ട്രെയിന്‍....


കാറ്റ് പോലും മറന്നു പോയെന്നു നിനക്കുമ്പോഴാണ്  വീണ്ടും ഒരു വസന്തം കൂടി ദൈവം തരിക.
അവിടെയാണ് ദൈവത്തിന്‍റെ മഹത്വവും.







                                                         

മയം 2 മണി കഴിഞ്ഞു ഇനിയും ഇറങ്ങാനായില്ലേ എന്ന് ചോദിച്ച് അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. ദാ ഇറങ്ങി... എന്ന് ഞാന്‍ പറയുകയും ചെയ്തു. ഇനിയും വൈകിയാല്‍ അവളുടെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍കേണ്ടി വരും. ഇനി എത്ര നാള്‍ കഴിഞ്ഞാണ് ഒന്ന് കാണാനാവുക... ഞാന്‍ യാത്ര പറഞ്ഞിറങ്ങി വാവ പനിച്ചു കിടക്കുകയായിരുന്നു. മഴ പെയ്തു തുടങ്ങി... ചാറ്റല്‍ മഴ വലിയതായി പെയ്തിറങ്ങും മുന്‍പ് ഞാന്‍ ബസ്‌ സ്റ്റോപ്പിലെത്തി. നല്ല മഴ പെയ്യുക തന്നെ ചെയ്യും എന്‍റെ മനസ് പറഞ്ഞു. ഈ ജൂണില്‍ മഴ ഇങ്ങനെയാണ്... പറഞ്ഞും പറയാതെയും പെയ്തു കൊണ്ടേയിരിക്കും. മഴക്കാലമായാല്‍ രാത്രിയില്‍ നിലാവിനെ കാണാനേ പറ്റില്ല... മഴക്കാലം കൊണ്ട് അങ്ങനെ ചില ഉപകാരങ്ങളുണ്ട് അല്ലെങ്കില്‍ അമാവാസി വരെ കാത്തിരിക്കേണ്ടിവരും. മൂന്നാല് പെണ്‍കുട്ടികള്‍ ചിലച്ചുകൊണ്ട് ബസ്സ്‌ സ്റ്റോപ്പില്‍ വന്നു നിന്നു. അലമ്പുകള്‍!!!!. അവരെ കണ്ടപ്പോഴേ എന്‍റെ മനസ്സുപറഞ്ഞത് അതാണ്. പെണ്‍കുട്ടികളൊക്കെ ഒത്തിരി മറിപോയിരിക്കുന്നു. കാലവും കോലവും മാറി മാറി മഴയുടെ രൂപം പോലും മാറിപോയി . ആര്‍ക്കാണ്ടോ വേണ്ടി ഓക്കാനിച്ചു പെയ്യുന്ന മഴയും മാറിക്കൊണ്ടിരിക്കുന്ന കാലവും. ഓഹ്...!! അവസാനം ഒരു ബസ് വന്നു. ഞാന്‍ കൈ നീട്ടുന്നത് കണ്ടു കൊണ്ടാവണം ദൂരെ നിന്നെ കരഞ്ഞു കൊണ്ടാണ് ബസ്‌ വന്നു നിന്നത്. ഒന്ന് ബ്രെക്കിട്ടാല്‍ ബസില്‍ കേറാനേ തോന്നില്ല എന്നത് വാസ്തവമാണ്. കണ്ടക്ടര്‍ വന്നു കൈ നീട്ടി. ടിക്കറ്റ്‌ തന്നിട്ട് അയാള്‍ പുറം തിരിഞ്ഞു നടന്നു. പാവം അയാളുടെ പാന്‍റ്സിന് കുണ്ടിടെ അവിടെ വച്ച് ഒരു ചെറിയ ഓട്ട. എങ്കിലും അയാളുടെ മുഖം പ്രസന്നമായിരുന്നു. മഴയുടെ ശക്തി കൂടിത്തുടങ്ങി... മഴ പെയ്യുന്നത്കാണുമ്പോഴെല്ലാം എനിക്ക് അവളുടെ നീണ്ട കൈ വിരലുകള്‍ ഓര്‍മ വന്നുതുടങ്ങും...അവള്‍ മഴ പോലെയാണ്. നീണ്ട് പെയ്യുന്ന മഴ പോലെ.  മാര്‍കെറ്റില്‍ ബസിറങ്ങി അടുത്ത ടി.ടി നോക്കി നിന്നപ്പോഴും ഞാന്‍ കുട നിവര്‍ത്തിയിരുന്നില്ല. ഓരോ തുള്ളി മഴയും ഓരോ പുതിയ അനുഭവങ്ങളാണ്. ഓരോ തവണയും അവളെ കാണുമ്പോഴും എനിക്കവളെ ആദ്യം കാണുന്ന പോലെ തോന്നും. ഓരോ പുലരിയും ഓരോ അനുഭവങ്ങളാണ്. അതുപോലെ തന്നെയാണ് എന്‍റെ പെണ്ണും എന്നെനിക്കു തോന്നി. ഫോണ്‍ റിംഗ് ചെയിതു അവളാണ്... എവിടെയെത്തി.............? ഞാന്‍ പ്രതിക്ഷിച്ച ചോദ്യം. മുക്കാല്‍ മണിക്കുറിനുള്ളില്‍ ഞാനെത്തും ഞാന്‍ പറഞ്ഞു.  ഞങ്ങള്‍ ബസ്സിലാ..... ഓക്കെ... കൃത്യം  ഞാനെത്തും. ഒരു പക്ഷെ ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നിരിക്കണം അവള്‍ ഫോണ്‍ കട്ട്‌ ചെയിതു. ഒരു പ്രൈവറ്റ് ബസാണ് ആദ്യം വന്നത്... സാധാരണ കെ.എസ്.ആര്‍.ടി.സിയിലെ യാത്രകളെ അവഗണിക്കാനാണ് അപ്പോള്‍ തോന്നിയത്. ഒരു തടിയന്‍ മാപ്പിളെടെ അടുത്ത് സീറ്റ്‌ കിട്ടിയപ്പോള്‍ ആ തീരുമാനം എനിക്ക് പോലും ഇഷ്ട്ടപ്പെട്ടില്ല എന്നത് മറ്റൊരു ശരിയാണ്. അയാള്‍ രണ്ടു പെര്‍ക്കിരിക്കേണ്ട സീറ്റില്‍ നിറഞ്ഞിരിക്കുകയാണ്...എന്ക്കയളുടെ കഴുത്തേല്‍ കുത്തിപ്പിടിച്ച് ....നായിന്‍റെ....മോനെ നീങ്ങിയിരിയെടാ...എന്ന് പറയാനാണ് ആദ്യം തോന്നിയത് പകരം ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി മധുരമായൊന്ന്‍ ചിരിച്ചു കാണിച്ചു. അതിന് ശേഷം വളരെ മൃദുവായി...ചേട്ടാ...ഞാന്‍ ഈ സീറ്റില്‍ ഇരുന്നോട്ടെ... എന്ന് ചോദിച്ചു. അയാള്‍ അമ്പരപ്പോടെ എന്‍റെ മുഖത്തേക്ക് നോക്കി....ഒരു നികൃഷ്ട ജീവിയെ എന്ന പോലെ. എന്നിട്ട് അയാള്‍ ഒതുങ്ങി ഇരിക്കുകയും ചെയ്തു. ഞാനൊന്നു പുഞ്ചിരിച്ചു... മഴക്കാലത്ത്‌ പുഴകള്‍ക്ക് ഒരു വല്ലാത്ത വന്യമായ ഒരു സൗന്ദര്യമുണ്ട്...അത് വരെ ശാന്തമായവ സമയത്തിന്‍റെ  പൂര്‍ത്തിയില്‍ ഋതുക്കള്‍ എന്നപോലെ ഭാവഭേതങ്ങള്‍ മാറുന്നു...എല്ലാറ്റിനും അവയുടെതായ സമയമുണ്ട്. എല്ലാറ്റിന്നും ഒരു സമയമുണ്ട്; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ട്. ജനിക്കാൻ ഒരു കാലം, മരിക്കാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിക്കാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം; ഇടിച്ചുകളയാൻ ഒരു കാലം, പണിയാൻ ഒരുകാലം, കരയാൻ ഒരു കാലം ചിരിക്കാൻ ഒരുകാലം; വിലപിക്കാൻ ഒരു കാലം, നൃത്തം ചെയ്യാൻ ഒരു കാലം; കല്ലു പെറുക്കിക്കളയാൻ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്യാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിക്കാൻ ഒരു കാലം; സമ്പാദിക്കാൻ ഒരു കാലം, നഷ്ടമാവാൻ ഒരു കാലം; നഷ്ട്ടമാക്കാൻ ഒരു കാലം;  സൂക്ഷിച്ചുവെക്കാൻ ഒരു കാലം, എറിഞ്ഞുകളയാൻ ഒരു കാലം; കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിക്കാൻ ഒരു കാലം, സംസാരിക്കാൻ ഒരു കാലം; സ്നേഹിക്കാൻ ഒരു കാലം, ദ്വേഷിക്കാൻ ഒരു കാലം; യുദ്ധത്തിന് ഒരു കാലവും സമാധാനത്തിന് മറ്റൊരു കാലവും ഉണ്ട്. അങ്ങനെ ആകാശത്തിൻ കീഴുള്ള സകലകാര്യത്തിനും ഒരു കാലം ഉണ്ട്.
ബസിന്‍റെ ജനല്‍ അയാള്‍ അടച്ചു വെച്ചിരിക്കുകയായിരുന്നു... എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി. പിന്നെ അയാളെ രണ്ടെണ്ണം പറഞ്ഞാല്‍ എന്‍റെ മനസ്സ് അസ്വസ്തമാകും എന്ന കാരണം കൊണ്ട്  ഞാന്‍ മിണ്ടിയില്ല. ഞാന്‍ എത്തുന്നതിനു മുന്‍പ് അവള്‍ രണ്ടു തവണ കൂടി വിളിച്ചു. ഞാന്‍ പുതിയ സ്റ്റാന്‍ഡില്‍ എത്തി മഴ അപ്പോള്‍ ചെറുതായി തൂളുന്നതെ ഉണ്ടായിരുന്നുള്ളു. ഇനി എത്ര നാള്‍ കഴിഞ്ഞാണ് അവളെ ഒന്ന് കാണുവാന്‍ കഴിയുക....എനിക്കൊരു കാപ്പി കുടിച്ചാല്‍ കൊള്ളാമെന്നുണ്ട്..ഞാന്‍ പറഞ്ഞു. ഞങ്ങള്‍ വെറുതെ ടൌണിലൂടെ നടന്നു...ഇടയ്ക്കു ദിവ്യ എബിയെ വിളിച്ചു.......... പാവം പയ്യന്‍ എന്നെ തെറി പറയുന്നുണ്ടാവും... എന്തായാലും നല്ല ഒരു കാര്യത്തിനല്ലേ...കുറച്ച് ത്യാഗം വേണ്ടി വന്നേക്കും... അവള്‍ എന്നോട് ചേര്‍ന്ന് നടന്നു... ഒരു മഴ പെയിതിരുന്നെങ്കില്‍  എന്നെനിക്കു തോന്നി... കാരണം ഓര്‍മ്മകളെ എത്ര സ്നേഹിച്ചാലും മതി വരാറേയില്ല.... സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ കോളേജില്‍ പോയ ദിവസമാണ് എന്‍റെ ഓര്‍മയില്‍ നിറയെ...... അവളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലോന്നായിരുന്നു....ഒരുമിച്ച്...മഴയത്ത്...,ഒരു കുടക്കീഴില്‍... അന്നാദ്യമായി...ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങയിട്ട് അവളെയും ചേര്‍ത്ത് പിടിച്ച് മഴനനഞ്ഞ് ഞാന്‍ നടന്നു...എനിക്കറിയില്ലായിരുന്നു...എന്നത് സത്യം....അവളില്‍ നിന്നും ഒരു നനുത്ത ചൂട് എന്നിലേക്ക്‌ അരിച്ചിറങ്ങി... ഈ ലോകം അവസാനിക്കുന്നതുവരെ അവളെയും ചേര്‍ത്ത് പിടിച്ച് ഈ മഴയത്തിങ്ങനെ നടന്നു കൊണ്ടെയിരിക്കാനാണ് അപ്പോള്‍  എനിക്ക് തോന്നിയത്. ഇന്ത്യന്‍ കോഫി ഹൗസിലെ വിരസമായ സമയത്തിനിടെ ഞാനവള്‍ക്ക് ഒരു ഗിഫ്റ്റ് കൊടുത്തു അവളതു ബാഗിനുള്ളില്‍ എടുത്തു വച്ച്...എനിക്കപ്പോള്‍ അവളെ ചേര്‍ത്ത് നിറുത്തി ഒന്ന് മുറുക്കെ കെട്ടിപ്പിടിക്കണമെന്ന് തോന്നി... പിന്നീട് അവളുടെയോപ്പം പഴയ സ്റ്റാന്ടിലേക്കു നടന്നു. എന്‍റെ ചങ്ക് പട പടാന്ന് ഇടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. അവള് പോയി അവസാനം വരെ അവള്‍ തിരിഞ്ഞു നോക്കികൊണ്ടെയിരുന്നു... ഇന്നത്തെ യാത്ര ഇവിടെ തീര്‍ന്നത് പോലെ തോന്നി..ഞാന്‍ തനിച്ചായത് പോലെ എനിക്ക് തോന്നി...എനിക്ക് ചുറ്റും ഒരു വല്ലാത്ത ഏകാന്തത നിറയുന്ന പോലെ.... ഒരു തണുത്ത ശൂന്യത...... ആ ശൂന്യത ഇല്ലാതാക്കാനാണ് സിനിമ കാണാന്‍ കയറിയത്... അഞ്ചു പെണ്ണുങ്ങള്‍..... ആമി... ഗൌരി...കുള്ളന്‍റെ ഭാര്യ ...എന്നീ സുന്ദരികളെല്ലാം അവളെ ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു.... എന്‍റെ ഉള്ളില്‍ ഇതുവരെ ഞാനനുഭാവിക്കാത്ത ഒരുതരം പിടച്ചില്‍ ഞാനറിയുന്നുണ്ടായിരുന്നു... ഇനി രാത്രിക്കച്ചവടം നമ്മുക്ക് വേണ്ട ആമി പറഞ്ഞു നിറുത്തി... ഒപ്പം ഒരു ചോദ്യവും എന്‍റെ നെഞ്ചില്‍.... “ഇങ്ങള്‍ക്ക്‌ എന്നോടൊരു സ്നേഹവും ഇല്ല...ഇങ്ങള്‍ക്ക്‌ ബെല്ല അപകടവും പറ്റിയലെ..എന്നെ ഓര്‍ക്കു”.....ഞാനാര്‌........?
സിനിമ കഴിഞ്ഞ് പയ്യന്നൂര്‍ മുഴുവന്‍ പരത്തി നടന്നു ഞാനൊരു ഡയറി വാങ്ങി.....എഴുതുവാന്‍ തോന്നിയിരുന്നു...  ഒരു കോട്ടയം...ഞാന്‍ ടിക്കറ്റ്‌ എടുത്ത് പ്ലാറ്റ്ഫോറത്തിലേക്ക്  നടന്നു... നഗരത്തിലെ നിയോണ്‍ ബള്‍ബുകളുടെ വെളിച്ചത്തില്‍ ഞാന്‍ ഏകനായി നടക്കുന്നത്പോലെ തോന്നി.... ട്രെയിനിലെ ബെര്‍ത്തില്‍ കിടക്കുമ്പോഴും എന്‍റെ മനസ്സില്‍ ആ ചോദ്യം അലയടിച്ചുകൊണ്ടെയിരുന്നു..... “ഇങ്ങള്‍ക്ക്‌ എന്നോടൊരു സ്നേഹവും ഇല്ല...ഇങ്ങള്‍ക്ക്‌ ബെല്ല അപകടവും പറ്റിയലെ..എന്നെ ഓര്‍ക്കു”.....ഞാനാര്‌........? വേദന എന്നാ ഉത്തരത്തിന്.....അര്‍ത്ഥ തലങ്ങള്‍ എത്രയുണ്ടെന്ന് ആര്‍ക്കെങ്കിലും അറിയാമായിരുന്നുവെങ്കില്‍.
മഴ അപ്പോഴേക്കും ശക്തി പ്രാപിച്ചിരുന്നു...എല്ലാവരും സൈഡ് വിന്‍ഡോകള്‍ അടച്ചു പൂട്ടി..... എങ്കിലും എന്‍റെ ജന്നാലകള്‍ മാത്രം തുറന്നിരുന്നു......പുറത്ത് പെയ്യുന്ന മഴ എന്നിലേക്കും......


         നീ അകന്നു നില്‍ക്കുമ്പോഴാണ് നിന്‍റെ പ്രണയം ഞാനറിയുന്നത്...

                          

Thursday 27 June 2013

തീ .......................................

                         

                            

 തീ.........................
നെഞ്ച് നെടുകെ പിളര്‍ത്തിയത് 
സര്‍ജിക്കല്‍ ബ്ലേഡ്.

പ്രോമിത്യുസ് ................................
ഏറ്റവുമധികം തെറ്റിദ്ധരിക്കപെടലുകളുടെ മനുഷ്യന്‍.
ഒരു കുറ്റം മാത്രം.
ഹൃദയവും കരളും വളര്‍ന്നുകൊണ്ടെയിരിക്കുന്നു.
നിങ്ങളുടെ കപടതകള്‍.
ഉല്‍മൂലന വഴികള്‍..............
ഭയമാരിയത്തവനാണ്.......
സാവന്ത്..................
ശരികളെ മാത്രം ഭയക്കുന്നവന്‍......
മനസാക്ഷിയുടെ കോടതിപ്പടികള്‍ മാത്രം കയറുന്നവന്‍.
അസ്തമിച്ച നിലാവിന്റെ നിഴലില്‍ 
അഗ്നി ചിതറുന്ന മിഴികളുയര്‍ത്തുന്നവന്‍

                     ഇരുട്ടിന്‍റെ വഴികളിലെ രക്തധാഹികളായ....
കപോലങ്ങളെ തച്ചുതകര്‍ത്ത്.........ഏകനായി..........
നിലാവില്‍ നിഴലായി.
കരുണയല്ല......ബലിയെടുക്കുന്നവന്‍....
പുതു വാതില്‍ തുറവിക്കായി കാത്തിരിക്കുന്നവന്‍ 
ദാഹത്തിന്‍റെ പുതു നിണ വഴികള്‍......

Thursday 20 June 2013

തുന്നി ചേര്‍ത്തത്

തുന്നി ചേര്‍ത്തത് എന്‍റെ കടും ചുവപ്പ് നിറമുള്ള 
ഹൃദയം...കണ്‍ കോണില്‍ ഒരു നീര്‍ക്കുടവുമായി,
നീ നടന്നു നിങ്ങുമ്പോള്‍ ...

നിശബ്ദമായി വേദനിക്കുന്ന ഹൃദയം...

നിന്‍റെ വരവും കാത്തുഞാന്‍ 
ഏകനായി,
ഈ ചുറ്റമ്പലനടയില്‍ നില്‍ക്കുമ്പോള്‍ ...
പറിച്ചു മാറ്റുന്നതുപോലെ 
വേദനിക്കുന്ന...
ഹൃദയം...
കാത്തുകാത്തിരുന്നു നീ വരുമ്പോള്‍...
എന്നെ പ്രണയിക്കുന്നില്ലെന്നു നീ 
പറയുമ്പോള്‍..
പിടഞ്ഞു പിടഞ്ഞു വീണു....
ദാഹിച്ചു ദാഹിച്ചു..............
വേദനിച്ചു...വേദനിച്ചു.......
നിലക്കുന്ന ഹൃദയം.............
നിന്നെ സ്വന്തമെന്നു കരുതിയ...........

ചുടു ചോരയുടെ നിറമുള്ള..............

എന്‍റെ ഹൃദയം....................................
നേര്‍ത്തൊരു തേങ്ങലിന്‍ ചിന്ത്.........

കൂട് കൂട്ടിയ.......എന്‍റെ 
ഹൃദയം................




കാത്തിരുന്നവള്‍ നെഞ്ചില്‍ 
കത്തി കുത്തിയിറക്കി ചെറു ചിരിയോടെ  നടന്നു നീങ്ങി.
ഞാനോ...ഈ പൊറ്റക്കാടിന്‍റെ വിഷകന്യകയും വായിച്ച് മഴയത്ത് നില്‍ക്കുന്നു... ചിരിക്കുന്നു... ചിരിപ്പിക്കുന്നു..
താഴെ തോട്യില്‍ നിന്നാരോ പറയുന്നത് കേള്‍ക്കാം 
മുകളിലെടെയോ ചോന്ന മഴ പെയ്യനുണ്ട് എന്ന്.
അത് എന്‍റെ ഹൃദയ രക്തമാണടോ.................................